LiveTV

Live

Kerala

സാധനം വാങ്ങി പണം നല്‍കിയില്ല; ചോദ്യം ചെയ്ത ഉടമയെ കാറിടിപ്പിക്കാന്‍ ശ്രമം

സംഭവത്തിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്

സാധനം വാങ്ങി പണം നല്‍കിയില്ല; ചോദ്യം ചെയ്ത ഉടമയെ കാറിടിപ്പിക്കാന്‍ ശ്രമം

കടയില്‍ നിന്നും കോഴി ഇറച്ചി വാങ്ങി പണം നല്‍കാതെ പോകാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത കടയുടമയെ കാറിടിപ്പിക്കാന്‍ ശ്രമം. പെരുമ്പാവൂർ പാത്തിപ്പാലത്തെ കോഴിക്കടയിൽ നിന്ന് കോഴി വാങ്ങിയ ആളാണ് പണം നൽകാതെ വാഹനത്തിൽ കയറി പോകാൻ ശ്രമിച്ചത്. ഇത് സ്ഥാപന ഉടമ തടഞ്ഞത് പ്രശ്നങ്ങൾക്ക് കാരണമാകുകയായിരുന്നു. കാറിന് മുന്നിൽ കയറി തടയാൻ ശ്രമിച്ച സ്ഥാപന ഉടമ അല്ലപ്ര തോട്ടപ്പാടൻ കവല മുണ്ടയ്ക്കൽ റിയാസ് കാറിൻ്റെ ബോണറ്റിൽ കുടുങ്ങിയെങ്കിലും കുറച്ച് ദൂരം ഓടിയ ശേഷമാണ് വാഹനം നിർത്തിയത്. ഈ സമയമത്രയും കാറിൻ്റെ ബോണറ്റിലായിരുന്നു റിയാസ്. താഴെ വീണിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. സംഭവത്തെ കുറിച്ച് ഇയാൾ പെരുമ്പാവൂർ പൊലിസിൽ പരാതി നൽകി. ഉച്ചയ്ക്ക് ശേഷം രണ്ടരക്കായിരുന്നു സംഭവം. ഇതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.