LiveTV

Live

Kerala

നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആവര്‍ത്തിച്ച് ബന്ധുക്കള്‍

ഡോക്ടര്‍മാരുടെ വീഴ്ച മറയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്

നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആവര്‍ത്തിച്ച് ബന്ധുക്കള്‍

ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആവര്‍ത്തിച്ച് ബന്ധുക്കള്‍. ഡോക്ടര്‍മാരുടെ വീഴ്ച മറയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. നാണയം വിഴുങ്ങിയല്ല കുഞ്ഞ് മരിച്ചെതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്നും കുട്ടിയുടെ ബന്ധുക്കള്‍ മീഡിയവണിനോട് പറഞ്ഞു.

ആലുവയില്‍ മരിച്ച കുട്ടി വിഴുങ്ങിയത് രണ്ട് നാണയങ്ങള്‍; മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് പ്രാഥമിക നിഗമനം
Also Read

ആലുവയില്‍ മരിച്ച കുട്ടി വിഴുങ്ങിയത് രണ്ട് നാണയങ്ങള്‍; മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് പ്രാഥമിക നിഗമനം

കുഞ്ഞ് മരിച്ചത് നാണയം വിഴുങ്ങിയതിനാല്‍ അല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കുഞ്ഞിന്‍റെ ആന്തരാവയവങ്ങള്‍ വിശദ പരിശോധനക്ക് അയക്കും. കുഞ്ഞ് രണ്ട് നാണയങ്ങള്‍ വിഴുങ്ങിയിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

എറണാകുളത്ത് നാണയം വിഴുങ്ങി ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ചു; ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു
Also Read

എറണാകുളത്ത് നാണയം വിഴുങ്ങി ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ചു; ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഞായറാഴ്ചയാണ് സംഭവം നടന്നത്. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് ചികിത്സ കിട്ടാതെ മരിച്ചത്. നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ ഗവ.ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആലപ്പുഴ മെഡി.കോളജിലേക്ക് അയക്കുകയായിരുന്നു. പഴവും വെള്ളവും കൊടുത്താൽ മതി നാണയം വയറിളകി പുറത്തുവരുമെന്നായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞത്.