LiveTV

Live

Kerala

കോലഞ്ചേരിയില്‍ മൂന്നംഗ സംഘം വൃദ്ധയെ പീഡനത്തിനിരയാക്കി; കത്തി കൊണ്ട് പരിക്കേല്‍പ്പിച്ചു

പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പൊലീസ് 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

കോലഞ്ചേരിയില്‍ മൂന്നംഗ സംഘം വൃദ്ധയെ പീഡനത്തിനിരയാക്കി; കത്തി കൊണ്ട് പരിക്കേല്‍പ്പിച്ചു

കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിൽ എഴുപത്തിയഞ്ചുകാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പൊലീസ് 3 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പീഡനത്തിനിരയായ വൃദ്ധയുടെ ശരീരത്തില്‍ കത്തി കൊണ്ട് മുറിവേല്‍പിച്ചിട്ടുണ്ട്. വൻകുടലിന് പരിക്കേറ്റ വൃദ്ധയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.