LiveTV

Live

Kerala

കാസര്‍കോഡ് കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടികൊന്നു

വഴിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന

കാസര്‍കോഡ് കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടികൊന്നു

കാസര്‍കോഡ് കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടികൊന്നു. ഉപ്പള ബായാര്‍ കനിയാല സുദമ്പളെയിലെ സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ഉദയയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. വഴിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഉദയയുടെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി. തിങ്കളാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.