LiveTV

Live

Kerala

പ്രളയതട്ടിപ്പ് കേസ്: മൂന്നാം പ്രതിയും സി.പി.ഐ.എം പ്രാദേശിക നേതാവുമായിരുന്ന എം.എം അന്‍വര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

സി.പി.എം തൃക്കാക്കര ഈസ്റ്റ്‌ ലോക്കൽ കമ്മറ്റി അംഗം എം.എം അൻവറിന്റെ അക്കൗണ്ടിലേക്ക് പത്തര ലക്ഷം രൂപ കൈമാറിയതാണ് കേസ്

പ്രളയതട്ടിപ്പ് കേസ്: മൂന്നാം പ്രതിയും സി.പി.ഐ.എം പ്രാദേശിക നേതാവുമായിരുന്ന എം.എം അന്‍വര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

പ്രളയതട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും സി.പി.ഐ.എം പ്രാദേശിക നേതാവുമായിരുന്ന എം.എം അന്‍വര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പിച്ചത്. പ്രളയഫണ്ട് തട്ടിപ്പിൽ പങ്കില്ലെന്നും രണ്ടാം പ്രതി മഹേഷുമായി ചേർന്നു കോഴി ഫാം തുടങ്ങുന്നതിനു സമാഹരിച്ച പണം ആണ് തന്റെ അക്കൗണ്ടിൽ വന്നതെന്നും അൻവർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. ഈ പണം സർക്കാർ അക്കൗണ്ടിൽ നിന്നാണ് വന്നത് എന്ന് അറിഞ്ഞ ഉടൻ ഇക്കാര്യം കലക്ടറെ അറിയിച്ചതായും അൻവർ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

സി.പി.എം തൃക്കാക്കര ഈസ്റ്റ്‌ ലോക്കൽ കമ്മറ്റി അംഗം എം.എം അൻവറിന്റെ അക്കൗണ്ടിലേക്ക് പത്തര ലക്ഷം രൂപ കൈമാറിയതാണ് കേസ്. എറണാകുളം കളക്ട്രേറ്റിൽ പ്രളയം ദുരിതാശ്വസ ഫണ്ട്‌ സെല്ലിലെ ക്ലാർക്കായ വിഷ്ണു പ്രസാദ് പ്രളയബാധിതനല്ലാത്ത അന്‍വറിന് പണം വകമാറ്റി നല്‍കുകയായിരുന്നു. എം.എം അന്‍വറും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മഹേഷും ഒളിവിലാണ്.