LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് ; 815 പേര്‍ക്ക് രോഗമുക്തി

രണ്ട് മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 822 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 40 പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് ; 815 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്ന് രണ്ട് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ (52) എന്നിവരാണ് മരിച്ചത്. ചികിത്സയിലായിരുന്ന 815 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. 822 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 40 പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നു വന്നവർ 55, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 85. ആരോഗ്യപ്രവർത്തകർ 15, കെ.എസ്.ഇ 6.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. 205 പേരാണ് ഇന്ന് തിരുവനന്തപുരത്ത് മാത്രം കോവിഡ് ബാധിച്ചതായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 19,343 സാംപിളുകളാണ് പരിശോധിച്ചത്. 1,43,251 പേരാണ് നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. 10,779 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നു മാത്രം 1115 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11,484 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ആകെ 4,00,029 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3926 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. നിലവിൽ 506 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

കണ്ടൈന്‍മെന്‍റ് സോണുകളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. സമ്പർക്കവ്യാപനം വഴിയുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തിലാണ് കണ്ടെയ്ൻമെന്റ് സോൺ കണ്ടെത്തി മാർക് ചെയ്യാൻ പൊലീസിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചത്. ജില്ല പൊലീസ് മേധാവിമാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങുക, നിയന്ത്രണ രേഖ മറികടക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയവയില്‍ പൊലീസിന് പൂര്‍ണ ചുമതല നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 205

എറണാകുളം 106

മലപ്പുറം 85

കാസർകോട് 66

കോട്ടയം 35

കൊല്ലം 57

തൃശൂര്‍ 85

കോഴിക്കോട് 33

ഇടുക്കി 26

ആലപ്പുഴ 101

പാലക്കാട് 59

പത്തനംതിട്ട 36

വയനാട് 31

കണ്ണൂര്‍ 37

നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 253

എറണാകുളം 38

മലപ്പുറം 38

കാസർകോട് 50

കോട്ടയം 55

കൊല്ലം 40

തൃശൂര്‍ 52

കോഴിക്കോട് 26

ഇടുക്കി 54

ആലപ്പുഴ 50

പാലക്കാട് 67

പത്തനംതിട്ട 59

വയനാട് 8

കണ്ണൂര്‍ 25

Updating Story....