LiveTV

Live

Kerala

ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച കുട്ടിക്ക് കോവിഡില്ല; പോസ്റ്റുമോര്‍ട്ടം നാളെ

കുട്ടിയുടെ എക്സറേയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു

ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച കുട്ടിക്ക് കോവിഡില്ല; പോസ്റ്റുമോര്‍ട്ടം നാളെ

ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച കുട്ടിക്ക് കോവിഡ് ഇല്ലെന്ന് പരിശോധനഫലം. കുട്ടിയുടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി നാളെ പോസ്റ്റുമോർട്ടം ചെയ്യും. ശേഷം മൃതദേഹം കൊല്ലത്തെ ബന്ധുവീട്ടിലേക്ക് കൊണ്ടു പോകും.

കുട്ടിയുടെ എക്സറേയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. അതില്‍ നാണയം ആമാശയത്തിലെത്തിയതായി കാണാം. എന്നാല്‍ നാണയം ആമാശയത്തിലെത്തിയാല്‍ മരണസാധ്യത കുറവാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

എന്തായാലും നാളെയാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ എന്താണ് മരണകാരണമെന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. ഡോക്ടര്‍മാരുടെ ഒരു സംഘമായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുകയെന്നാണ് ലഭിക്കുന്ന വിവരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കൊല്ലത്തെ ബന്ധുവീട്ടിലേക്ക് കൊണ്ടു പോകും.

എന്നാല്‍ ഇന്നലെ 11 മണിക്ക് നാണയം വിഴുങ്ങിയ കുട്ടിയെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും കുഞ്ഞിന് ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് മരിച്ചത്.

എറണാകുളത്ത് നാണയം വിഴുങ്ങി ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ചു; ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു
Also Read

എറണാകുളത്ത് നാണയം വിഴുങ്ങി ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ചു; ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ആലുവ ഗവ.ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആലപ്പുഴ മെഡി.കോളജിലേക്ക് അയക്കുകയായിരുന്നു. പഴവും വെള്ളവും കൊടുത്താൽ മതി നാണയം വയറിളകി പുറത്തുവരുമെന്നായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞത്.

സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് എതിരെ ഉൾപ്പെടെ രൂക്ഷമായ ആരോപണങ്ങൾ കുട്ടിയുടെ ബന്ധുക്കൾ ഉന്നയിച്ച സാഹചര്യത്തിലാണു നടപടി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.