LiveTV

Live

Kerala

എ.ടി.എമ്മുകളിൽ സാനിറ്റൈസർ ഇല്ല; പൊലീസ് കേസെടുത്തു

എടിഎമ്മുകളിൽ സാനിറ്റൈസർ ഒരുക്കാത്ത 58 ബാങ്ക് ശാഖകള്‍ക്കെതിരെ എറണാകുളം റൂറല്‍ പൊലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ്.

കോവിഡ് വ്യാപനം തടയാൻ കണ്ടെയ്ൻമെന്റ് സോണാക്കി കർഫ്യൂവും പ്രഖ്യാപിച്ച ആലുവ ക്ലസ്റ്ററിലെ ബാങ്ക് എടിഎമ്മുകളില്‍ സാനിറ്റൈസറില്ലാത്ത അവസ്ഥയാണ്. സാമൂഹികവ്യാപനം തടയാന്‍ ബാങ്കിടപാടുകൾ പോലും നിർത്തിവച്ച സ്ഥലങ്ങളിലും എടിഎമ്മുകളില്‍ സാനിറ്റൈസറുകളില്ല.

ചിലയിടത്താകട്ടെ കാലി കുപ്പികൾ മാത്രം. കോവിഡ് പരിശോധനക്കായി കൂടുതൽ പേർ എത്തുന്ന ജില്ലാ ആശുപത്രി പരിസരത്തും ആലുവ റെയിൽവെ സ്റേഷൻ പരിസരത്തുമുള്ള എടിഎമ്മുകളിലെയും സ്ഥിതി വ്യത്യസ്തമല്ല. ഉറവിടമറിയാത്ത രോഗികളടക്കം എടിഎമ്മുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയത് എടിഎമ്മുകളിലൂടെ രോഗ വ്യാപനമുണ്ടാക്കുന്നുണ്ടെന്ന ആശങ്കയുയര്‍ത്തിയിരുന്നു. എറണാകുളം റൂറൽ എസ്.പി കെ കാർത്തികിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയില്‍ 58 ബാങ്ക് ശാഖകൾക്കെതിരെയാണ് കേസെടുത്തത്.