LiveTV

Live

Kerala

ലോക്ക് ഡൌണ്‍ കാലത്ത് പിഎസ് ശ്രീധരന്‍ പിള്ള രചിച്ചത് 13 പുസ്തകങ്ങള്‍

ഇംഗ്ലീഷിലും മലയാളത്തിലുമായി ലേഖനങ്ങള്‍, ചരിത്രം, വ്യക്തികള്‍, കോടതിയിലെ നര്‍മ്മം, കവിതകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, നിയമ ലേഖനങ്ങള്‍ എന്നീ ഉള്ളടക്കങ്ങളിലാണ് പുസ്തകങ്ങള്‍ രചിച്ചിരിക്കുന്നത്

ലോക്ക് ഡൌണ്‍ കാലത്ത് പിഎസ് ശ്രീധരന്‍ പിള്ള രചിച്ചത് 13 പുസ്തകങ്ങള്‍

മിസോറാം ഗവര്‍ണറും മുന്‍ ബിജെപി കേരളയുടെ അധ്യക്ഷനുമായിരുന്ന പിഎസ് ശ്രീധരന്‍ പിള്ള ഈ ലോക്ക് ഡൌണ്‍ കാലത്ത് രചിച്ചത് 13 പുസ്തകങ്ങള്‍. ഇവയെല്ലാം പ്രകാശനത്തിനൊരുങ്ങിയിരിക്കുകയാണ്. ഏറെക്കാലമായി ശ്രീധരന്‍ പിള്ള മുഖ്യധാരയില്‍ ഇല്ലെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു.

ഇംഗ്ലീഷിലും മലയാളത്തിലുമായി ലേഖനങ്ങള്‍, ചരിത്രം, വ്യക്തികള്‍, കോടതിയിലെ നര്‍മ്മം, കവിതകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, നിയമ ലേഖനങ്ങള്‍ എന്നീ ഉള്ളടക്കങ്ങളിലാണ് പുസ്തകങ്ങള്‍ രചിച്ചിരിക്കുന്നത്. ഇതില്‍, 'ദസ് സ്പീക്സ് ഗവര്‍ണര്‍', 'ദി റിപ്പബ്ലിക്', 'ലോക്ക്ഡൌണ്‍' എന്നീ പുസ്തകങ്ങളുടെ പ്രകാശനം ആഗസ്റ്റ് എട്ടിന് ഐസോണ്‍ രാജ്ഭവനില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ നിര്‍വഹിക്കും.

'ഓ മിസോറാം', 'ജസ്റ്റിസ് ടു ഓള്‍ പ്രജുഡിസ് ടു നണ്‍', 'തത്സമയ ചിന്തകള്‍', 'നിയമവീഥിയിലൂടെ', 'നിയമവീഥിയിലെ സ്ത്രീരത്നങ്ങള്‍', 'ഓര്‍മ്മയിലെ വീരേന്ദ്രകുമാര്‍', 'സാമൂഹിക സമരസത', 'ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങള്‍', 'ചിരിയും ചിന്തയും കറുത്ത കോട്ടില്‍', 'ആകാശവീഥിയിലെ കുസുമങ്ങള്‍' എന്നിവയാണ് എട്ടിന് പ്രകാശനം ചെയ്യുന്നവയുടെ കൂട്ടത്തില്‍ രചിച്ച പുസ്തകങ്ങള്‍. ഇവ ഈ മാസവും സെപ്തംബറിലുമായി വിവിധ നഗരങ്ങളിലായി പ്രകാശനം ചെയ്യും.