LiveTV

Live

Kerala

തെളിവെടുപ്പിനിടെ കിണറ്റില്‍ വീണ് മരിച്ച മത്തായിയുടെ മരണം കൊലപാതകം; മൃതദേഹം ഉടൻ സംസ്ക്കരിക്കില്ലെന്ന് കുടുംബം

മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും സഹോദരന്‍ വില്‍സണ്‍ പറഞ്ഞു


തെളിവെടുപ്പിനിടെ കിണറ്റില്‍ വീണ് മരിച്ച മത്തായിയുടെ മരണം കൊലപാതകം;  മൃതദേഹം ഉടൻ സംസ്ക്കരിക്കില്ലെന്ന്  കുടുംബം

പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പ് തെളിവെടുപ്പിനിടെ കിണറ്റില്‍ വീണ് മരിച്ച മത്തായിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം. മത്തായിയെ വനംവകുപ്പ് ജീവനക്കാര്‍ കിണറ്റില്‍ തള്ളിയിട്ടു കൊന്നതാണ്. കേസ് സിബിഐ അന്വേഷിക്കണം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം പറഞ്ഞു.

തെളിവെടുപ്പിനിടെ പ്രതി കിണറ്റില്‍ വീണു മരിച്ച സംഭവം; മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്
Also Read

തെളിവെടുപ്പിനിടെ പ്രതി കിണറ്റില്‍ വീണു മരിച്ച സംഭവം; മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്

റാന്നി വനമേഖലയുടെ പരിധിയിൽ ഉൾപ്പെട്ട കുടപ്പന പ്രദേശത്ത് വനം വകുപ്പിന്‍റെ സിസിടിവി ക്യാമറകൾ കഴിഞ്ഞ ദിവസം തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സമീപത്ത് ഫാം നടത്തുന്ന മത്തായിയെ ചോദ്യം ചെയ്യാൻ വനം വകുപ്പ് വീട്ടിൽ നിന്ന് കൊണ്ടു പോയത്. പിന്നീട് പുറത്ത് വന്ന വാര്‍ത്ത മത്തായി തെളിവെടുപ്പിനിടെ കിണറ്റില്‍ വീണ് മരിച്ചെന്നാണ്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിച്ചിരുന്നു.

എന്നാല്‍ മത്തായിയുടെത് മുങ്ങി മരണമെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങൾ ഇല്ല. വീഴ്ചയിൽ ഉണ്ടായ മുറിവുകൾ മാത്രമാണ് കണ്ടെത്താനായത്.