LiveTV

Live

Kerala

പൊലീസ് ഓഫീസേഴ്സ് അസോ. നേതാവിന് സ്വര്‍ണക്കടത്ത് പ്രതി സന്ദീപുമായി ബന്ധമുണ്ടെന്ന് ഡി.ഐ.ജിയുടെ റിപ്പോർട്ട്

ചന്ദ്രശേഖരൻ നായർക്കെതിരെ നടപടിക്കും റിപ്പോർട്ടിൽ ശിപാർശ ചെയ്തു

പൊലീസ് ഓഫീസേഴ്സ് അസോ. നേതാവിന് സ്വര്‍ണക്കടത്ത് പ്രതി സന്ദീപുമായി ബന്ധമുണ്ടെന്ന് ഡി.ഐ.ജിയുടെ റിപ്പോർട്ട്

സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ചന്ദ്രശേഖരൻ നായർക്ക് അടുത്ത ബന്ധമെന്ന് ഡി.ഐ.ജിയുടെ റിപ്പോർട്ട്. ചന്ദ്രശേഖരൻ നായർക്കെതിരെ നടപടിക്കും റിപ്പോർട്ടിൽ ശിപാർശ ചെയ്തു. പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കോടതി ഈ മാസം 21വരെ റിമാൻഡ് ചെയ്തു.

സ്വർണ കടത്ത് കേസിലെ പ്രതി സന്ദീപ് നായരുമായുള്ള ബന്ധം പുറത്തറഞ്ഞിതോടെ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ചന്ദ്രശേഖരൻ നായർക്കെതിരെ നേരത്തെ വകുപ്പതല അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടിരുന്നു. സന്ദീപുമായി ചന്ദ്രശേഖരൻ നായർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ ഇതു സംബന്ധിച്ച റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.സ്വർണ്ണക്കടത്തുമായി അസോസിയേഷൻ നേതാവിന് ബന്ധമില്ല.

എന്നാൽ നേരത്തെ മറ്റു ചില കേസുകളിൽ സന്ദീപിനെ രക്ഷിക്കാൻ ചന്ദ്രശേഖരൻ നായർ ഇടപെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഡി.ഐ.ജിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചന്ദ്രശേഖരൻ നായർക്കെതിരെ അച്ചടക്കനടപടി ഉടനുണ്ടാവുമെന്നാണ് സൂചന.അതേ സമയം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപനയെയും സന്ദീപിനെയും ഈ മാസം 21വരെ കോടതി റിമാൻഡ് ചെയ്തു. എറണാകുളം മജിസ്ട്രേറ്റിന് മുന്നിലാണ് ഇവരെ ഹാജരാക്കിയത് . പ്രതികളെ പിന്നീട് കാക്കനാട് ജയിലിലേക്ക് മാറ്റി.