LiveTV

Live

Kerala

ഇടതുപക്ഷക്കാരനായിട്ടും പൊലീസ് മര്‍ദ്ദനമേറ്റുവെന്ന് അടുക്കത്ത് ജുമാമസ്ജിദ് മുതവല്ലി എന്‍. ഷെരീഫ്

മുതവല്ലിയായ തന്നെയും മുക്രിയായ ഉസ്മാന്‍ മുസ് ലിയാരേയും അന്യായമായി മര്‍ദ്ദിച്ചുവെന്ന് കാട്ടി എന്‍. ഷെരീഫ് ഇന്നലെ റൂറല്‍ എസ്പിക്ക് പരാതിയും നല്‍കിയിരുന്നു

ഇടതുപക്ഷക്കാരനായിട്ടും പൊലീസ് മര്‍ദ്ദനമേറ്റുവെന്ന് അടുക്കത്ത് ജുമാമസ്ജിദ്  മുതവല്ലി എന്‍. ഷെരീഫ്

കഴിഞ്ഞ ദിവസം തനിക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വിശദീകരണവുമായി മരുതോങ്കര അടുക്കത്ത് ജുമാമസ്ജിദ് മുതവല്ലി എന്‍. ഷെരീഫ് നെല്ലിയുള്ളതില്‍ രംഗത്ത്. വിശ്വാസികളുടെ മേല്‍കോയ്മ യു.ഡി.എഫും വലതുപക്ഷ ശക്തികളും അവകാശപ്പെട്ടിരുന്ന കാലത്തും മരുതോങ്കര അടുക്കത്ത് പള്ളിയുടെ മുതവല്ലി ഇടത്പക്ഷകാരനായിരുന്നുവെന്ന് ഷെരീഫ് വ്യക്തമാക്കി.

ഇന്നലെയാണ് സംഭവമുണ്ടായത്. പെരുന്നാള്‍ നമസ്കാരം ഉണ്ടാവില്ലെന്ന നോട്ടീസ് പള്ളിയുടെ ബോര്‍ഡില്‍ പതിക്കാനായെത്തിയപ്പോള്‍ കുറ്റ്യാടി സി.ഐ അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. മുതവല്ലിയായ തന്നെയും മുക്രിയായ ഉസ്മാന്‍ മുസ് ലിയാരേയും അന്യായമായി മര്‍ദ്ദിച്ചുവെന്ന് കാട്ടി എന്‍. ഷെരീഫ് ഇന്നലെ റൂറല്‍ എസ്പിക്ക് പരാതിയും നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്നലെ പ്രദേശത്തെ വീടുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.