LiveTV

Live

Kerala

കോഴിക്കോട്ടെ ആദ്യ സ്വകാര്യ കോവിഡ് ആശുപത്രി പ്രവർത്തനസജ്ജം

ഇഖ്റ സൈക്യാട്രി കെയര്‍ ആന്‍റ് റിഹാബിലിറ്റേഷന്‍ സെന്‍ററാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.

കോഴിക്കോട്ടെ ആദ്യ സ്വകാര്യ കോവിഡ് ആശുപത്രി പ്രവർത്തനസജ്ജം

സർക്കാർ സംവിധാനത്തിന് കീഴിലെ കോഴിക്കോട്ടെ ആദ്യ സ്വകാര്യ കോവിഡ് ആശുപത്രി പ്രവർത്തനസജ്ജമായി. ഇഖ്റ ആശുപത്രിയ്ക്ക് കീഴിൽ എരഞ്ഞിപ്പാലത്താണ് ആശുപത്രി. കോവിഡ് വ്യാപനം കൂടിയാൽ സർക്കാർ സംവിധാനങ്ങൾ തികയാതെ വരുമെന്ന സാഹചര്യം മുന്നിൽക്കണ്ടാണ് ജില്ലാ ഭരണകൂടത്തിന്‍റെ സഹകരണത്തോടെ ആശുപത്രി പ്രവർത്തനം തുടങ്ങുന്നത്.

ഇഖ്റ സൈക്യാട്രി കെയര്‍ ആന്‍റ് റിഹാബിലിറ്റേഷന്‍ സെന്‍ററാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. 100 ബെഡുകളാണ് ആശുപത്രിയിലുള്ളത്. 11 ബെഡ്ഡുകളുള്ള ഐസിയു, 17 ബെഡ്ഡുകളുള്ള സെമി ഐസിയു തുടങ്ങി വിവിധ സൌകര്യങ്ങളാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ്, എക്സ് റേ, അൾട്രാ സൗണ്ട്, ഫാർമസി എന്നിവയും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലാകലക്ടര്‍ ആശുപത്രിയിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. ആരോഗ്യമന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തിലായിരിക്കും ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍.