LiveTV

Live

Kerala

ബാലഭാസ്കറിന്‍റെ അപകട മരണത്തിൽ വെളിപ്പെടുത്തലുമായി ഡോക്ടർ

അപകട സമയം ബാലഭാസ്കർ ഉറങ്ങുകയായിരുന്നു എന്ന് തന്നോട് പറഞ്ഞിരുന്നതായി ഡോക്ടർ ഫൈസൽ റഷീദ്

ബാലഭാസ്കറിന്‍റെ അപകട മരണത്തിൽ വെളിപ്പെടുത്തലുമായി ഡോക്ടർ

ബാലഭാസ്കറിന്‍റെ അപകട മരണത്തിൽ വെളിപ്പെടുത്തലുമായി ഡോക്ടർ. അപകട സമയം ബാലഭാസ്കർ ഉറങ്ങുകയായിരുന്നു എന്ന് തന്നോട് പറഞ്ഞിരുന്നതായി ഡോക്ടർ ഫൈസൽ റഷീദ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബാലഭാസ്കറെ പ്രവേശിച്ചപ്പോൾ ചികിത്സിച്ചത് ഡോക്ടർ ഫൈസലായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ബാലഭാസ്കറെ ആദ്യം പ്രവേശിപ്പിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു. ഇന്‍റേൺഷിപ്പിന്‍റെ ഭാഗമായി അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് ഡോക്ടർ ഫൈസലായിരുന്നു.

വാഹനമോടിച്ചത് ആരെന്ന് പറഞ്ഞില്ല. അപകട ശബ്ദം കേട്ടാണ് ഉണർന്നതെന്ന് ബാലഭാസ്കർ പറഞ്ഞു. ബാലഭാസ്കറിന്‍റെ കേസന്വേഷിച്ച ആരും തന്‍റെ മൊഴിയെടുത്തിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്കറാണെന്ന ഡ്രൈവർ അർജുന്‍റെ വാദം പൊളിക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ.