LiveTV

Live

Kerala

വാട്ട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം നഗ്ന ചിത്രം അയച്ച സംഭവം; സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്നും നീക്കി

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്‍റെതാണ് തീരുമാനം


വാട്ട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം നഗ്ന ചിത്രം അയച്ച സംഭവം; സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്നും നീക്കി

പാർട്ടി അണികൾ അം‌ഗങ്ങളായ വാട്ട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം നഗ്ന ചിത്രം അയച്ച സംഭവത്തില്‍ കണ്ണൂരിലെ സി.പി.എം നേതാവിനെതിരെ പാര്‍ട്ടി നടപടി. സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി മധുവിനെ സ്ഥാനത്ത് നിന്നും നീക്കി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്‍റെതാണ് തീരുമാനം.

കണ്ണൂരിലെ പ്രമുഖ സി.പി.എം നേതാവ് സ്വന്തം നഗ്നചിത്രം വാട്‌സ്ആപ്പ്‌
ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു; അമ്പരന്ന് അണികള്‍, നടപടിക്കൊരുങ്ങി പാര്‍ട്ടി
Also Read

കണ്ണൂരിലെ പ്രമുഖ സി.പി.എം നേതാവ് സ്വന്തം നഗ്നചിത്രം വാട്‌സ്ആപ്പ്‌ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു; അമ്പരന്ന് അണികള്‍, നടപടിക്കൊരുങ്ങി പാര്‍ട്ടി

പാര്‍ട്ടി അണികളുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് ഈ കഴിഞ്ഞ ദിവസമാണ് മധു സ്വന്തം നഗ്ന ചിത്രം അയച്ചത്. തെറ്റുപറ്റിയെന്ന ബോധ്യത്തിൽ ഉടൻ പിൻവലിച്ചുവെങ്കിലും അപ്പോഴെക്കും സംഗതി കൈവിട്ടുപോയിരുന്നു. ചിത്രം വ്യാപകമായി ഷെയര്‍ ചെയ്തതോടെ വിവാദമാവുകയും ചെയ്തു. നഗ്‌നചിത്രം നാട്ടു ഗ്രാമം മുത്തത്തി എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സി.പി.എം എരിയാ സെക്രട്ടറിയുടെ നമ്പറിൽ നിന്നും സ്വന്തം നഗ്‌നചിത്രം വന്നത്.