LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടണമെന്ന ആവശ്യവുമായി ജഡ്ജി സുപ്രിം കോടതിയിൽ

കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടണ് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചത്


നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടണമെന്ന ആവശ്യവുമായി ജഡ്ജി സുപ്രിം കോടതിയിൽ

നടിയെ അക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന ആവശ്യവുമായി വിചാരണ കോടതിയിലെ ജഡ്ജി സുപ്രിം കോടതിയിൽ അപേക്ഷ നൽകി. കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടണ് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചത്.

കോവിഡും ലോക്ഡൗണും കാരണം സുപ്രീം കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നാണ് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ്

കോടതിയെ അറിയിച്ചത്. അതിനാല്‍ സമയം നീട്ടിനല്‍കണമെന്നാണ് ജഡ്ജിയുടെ ആവശ്യം.വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.