LiveTV

Live

Kerala

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ തൂങ്ങി മരിച്ചു

പള്ളിത്തുറ സ്വദേശി ജോയി(48) ആണ് മരിച്ചത്


തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ തൂങ്ങി മരിച്ചു. പള്ളിത്തുറ സ്വദേശി ജോയി(48) ആണ് മരിച്ചത്.

ഈ മാസം 27നാണ് ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ സ്രവം പരിശോധനക്ക് എടുത്തിരുന്നു. എന്നാല്‍ ഇതുവരെ ഫലം പുറത്തുവന്നിരുന്നില്ല. പേ വാര്‍ഡില്‍ ഒറ്റമുറിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. മൂന്നു ദിവസം കാത്തിരുന്നിട്ടും ഫലം വരാത്തതിന്‍റെ മാനസിക സമ്മര്‍ദ്ദത്തിലായിരിക്കാം ജീവനൊടുക്കിയതെന്നാണ് സൂചന.