LiveTV

Live

Kerala

മാനനഷ്ടക്കേസ് നൽകുമെന്ന് ആര്യാടൻ ഷൗക്കത്ത്; ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി വി അൻവർ

ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെയുള്ളവർ തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു പി വി അൻവർ എംഎൽഎയുടെ ആരോപണം.

മാനനഷ്ടക്കേസ് നൽകുമെന്ന് ആര്യാടൻ ഷൗക്കത്ത്; ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി വി അൻവർ

പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെയുള്ളവർക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പി വി അൻവർ എംഎൽഎ പറഞ്ഞു. പി വി അൻവറിന്റെ പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെയുള്ളവർ തന്നെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നായിരുന്നു പി വി അൻവർ എംഎൽഎയുടെ ആരോപണം. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. എന്നാൽ ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായ തെളിവുണ്ടെന്ന് ആർത്തിക്കുകയാണ് പി വി അൻവർ. പരാതിയിൽ പേരെടുത്തു പരാമർശിച്ച ആര്യാടൻ ഷൗക്കത്ത്, സ്വകാര്യ എസ്റ്റേറ്റ് ഉടമ ജയാ മുരുകേഷ്, മുരുകേഷ് നരേന്ദ്രൻ തുടങ്ങി ആറ് പേരും തമ്മിലുള്ള ഫോൺ രേഖകൾ അന്വേഷണ സംഘം പരിശോധിക്കണമെന്നും പി വി അൻവർ ആവശ്യപ്പെട്ടു

ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പി വി അൻവർ എംഎൽഎയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.