LiveTV

Live

Kerala

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ എട്ട് പേർക്ക് കൂടി കോവിഡ്

സമൂഹവ്യാപനം ഉണ്ടോ എന്നറിയാൻ തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ആന്‍റിജന്‍ പരിശോധന തുടരുകയാണ്

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ എട്ട് പേർക്ക് കൂടി കോവിഡ്

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ എട്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സമൂഹവ്യാപനം ഉണ്ടോ എന്നറിയാൻ തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ആന്‍റിജന്‍ പരിശോധന തുടരുകയാണ്. 200 പേരിലാണ് പരിശോധന നടത്തുന്നത്.

ഇന്നലെ ജില്ലയില്‍ 83 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 437 പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 18 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1397 പേർ കോവിഡ് പോസിറ്റീവായി. വ്യാഴാഴ്ച 68 പേർ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 937 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.