LiveTV

Live

Kerala

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരും കൊല്ലം സ്വദേശിയുമാണ് മരിച്ചത്

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേരും കൊല്ലം സ്വദേശിയുമാണ് മരിച്ചത്. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ,മലപ്പുറം പൂക്കോട്ട്പറമ്പ് സ്വദേശി മുഹമ്മദ് എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജില്‍ മരിച്ചത്.

കോവിഡ് പോസിറ്റീവായിരുന്ന ഇരുവരുടെയും മരണകാരണം ഹൃദയാഘാതമാണ്. ആലിക്കോയയുടെ ബന്ധുക്കള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കൊട്ടാരക്കര സ്വദേശി അസ്മാ ബീവിയാണ് കൊല്ലത്ത് മരിച്ചത്. തിരുവനന്തപുരം പൂന്തുറയില്‍ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച 25 കാരിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പൂനയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. വയനാട് കണിയാരം സ്വദേശി ടി.ബി പ്രസാദാണ് മരിച്ചത്. 39 വയസായിരുന്നു. പൂനെയില്‍ സ്വകാര്യ കമ്പനി നടത്തിവരുന്നതിനിടെ രണ്ടാഴ്ച മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്,