LiveTV

Live

Kerala

ക്ഷേത്ര ബലിക്കല്ലില്‍ കയറി നിന്ന സംഭവം; ദേവസ്വം ക്ഷേത്ര ജീവനക്കാരന് സസ്പെന്‍ഷന്‍

ചലച്ചിത്ര താരം ലക്ഷ്മി പ്രിയ അടക്കമുള്ളവര്‍ ക്ഷേത്ര ജീവനക്കാരനെതിരെ കടുത്ത ഭാഷയില്‍ അധിക്ഷേപവുമായി രംഗത്തുവന്നിരുന്നു.

ക്ഷേത്ര ബലിക്കല്ലില്‍ കയറി നിന്ന സംഭവം; ദേവസ്വം ക്ഷേത്ര ജീവനക്കാരന് സസ്പെന്‍ഷന്‍

ക്ഷേത്ര ബലിക്കല്ലില്‍ കയറി നിന്ന ഫോട്ടോ വിവാദമായതോടെ സംഭവത്തില്‍ ഇടപ്പെട്ട് ദേവസ്വം ബോര്‍ഡ്. സംഭവത്തില്‍ ക്ഷേത്ര ജീവനക്കാരന് സസ്പെന്‍ഷന്‍ നല്‍കിയാണ് ദേവസ്വം ബോര്‍ഡ് നടപടിയെടുത്തത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ വടക്കന്‍പറവൂര്‍ ഗ്രൂപ്പിലെ പെരുവാരം സബ്ഗ്രൂപ്പില്‍പ്പെട്ട മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ജീവനക്കാരന്‍ ക്ഷേത്രവലിയബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ച സംഭവം ഉണ്ടായത്. മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാരായ്മ ക‍ഴകം ജീവനക്കാരനായ എസ്. പ്രകാശ് ക്ഷേത്ര വലിയ ബലിക്കല്ലില്‍ കയറി നിന്ന് ആചാരലംഘനം നടത്തിയെന്നാണ് പരാതി. തുടര്‍ന്നാണ് എസ്.പ്രകാശിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ദേവസ്വം കമ്മീഷണര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എസ്.പ്രകാശ് 2003 മുതല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കാരായ്മ ജീവനക്കാരനായി ജോലി നോക്കി വരികയാണ്. ചലച്ചിത്ര താരം ലക്ഷ്മി പ്രിയ അടക്കമുള്ളവര്‍ ക്ഷേത്ര ജീവനക്കാരനെതിരെ കടുത്ത ഭാഷയില്‍ അധിക്ഷേപവുമായി രംഗത്തുവന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി പേര്‍ ക്ഷേത്ര ജീവനക്കാരനെതിരെ വിമര്‍ശനവുമായി പ്രചരണവും നടത്തിയിരുന്നു.

ക്ഷേത്ര ബലിക്കല്ലില്‍ കയറി നിന്ന സംഭവം; ദേവസ്വം ക്ഷേത്ര ജീവനക്കാരന് സസ്പെന്‍ഷന്‍
ചലച്ചിത്ര താരം ലക്ഷ്മി പ്രിയയുടെ പ്രതികരണം