LiveTV

Live

Kerala

''പാടിപ്പറക്കാൻ കൂടെയുണ്ടാവും...''; രേണുകയുടെ ഗാനം പങ്കുവെച്ച് രാഹുല്‍ ഗാന്ധി, ആശംസകള്‍

ഗോത്ര വർഗ കലാകാരിയായ രേണുകയുടെ പാട്ട് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാണ്

''പാടിപ്പറക്കാൻ കൂടെയുണ്ടാവും...''; രേണുകയുടെ ഗാനം പങ്കുവെച്ച് രാഹുല്‍ ഗാന്ധി, ആശംസകള്‍

രാജഹംസമേ എന്ന ഗാനം പാടി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ രേണുകയുടെ പാട്ട് പങ്കുവെച്ച് വയനാട് എംപി രാഹുൽ ഗാന്ധി. രാഹുലിന്‍റെ മണ്ഡലത്തിലെ മാനന്തവാടി കോൺവെന്റ്കുന്ന് കോളനിയിലാണ് രേണുക താമസിക്കുന്നത്. ഗോത്ര വർഗ കലാകാരിയായ രേണുകയുടെ പാട്ട് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാണ്.

‘രേണുകയുടെ പാട്ട് ശ്രുതിമധുരമാണ്. ജന്മസിദ്ധമായ കലാവാസന ജീവിതത്തിൽ തുണയാകട്ടെ. പാടിപ്പറക്കാൻ കൂടെയുണ്ടാവും. എല്ലാ ഭാവുകങ്ങളും’ എന്ന് വിഡിയോ ഷെയർ ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി എംപി കുറിച്ചു.

രേണുകക്ക് സിനിമാ രംഗത്ത് അവസരം വാഗ്ദാനം ചെയ്തിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. തന്‍റെ അടുത്ത ചിത്രത്തില്‍ രേണുക പാടും എന്നാണ് മിഥുന്‍ അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷവാർത്ത അറിയിച്ച മിഥുൻ രേണുകയുടെ ഗാനാലാപനത്തിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.