LiveTV

Live

Kerala

രോഗലക്ഷണമില്ലാത്ത ആരോഗ്യപ്രവർത്തകർക്ക്​ വീട്ടിൽ ചികിൽസ; സംസ്ഥാനത്ത് പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍

വീ​ട്ടി​ൽ ചി​കി​ത്സ ന​ട​ത്തു​ന്ന​തി​ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ രേ​ഖാ​മൂ​ലം അ​പേ​ക്ഷ ന​ൽ​ക​ണം

രോഗലക്ഷണമില്ലാത്ത ആരോഗ്യപ്രവർത്തകർക്ക്​ വീട്ടിൽ ചികിൽസ; സംസ്ഥാനത്ത് പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍

കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ല​ക്ഷ​ണ​മി​ല്ലാ​ത്ത രോ​ഗി​ക​ളെ വീ​ടു​ക​ളി​ൽ ത​ന്നെ ചി​കി​ത്സി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളാ​യ ആ​രോ​ഗ്യ​പ്ര​വ​ർ‌​ത്ത​ക​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ചി​കി​ത്സി​ക്കു​ക. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

വീ​ട്ടി​ൽ ചി​കി​ത്സ ന​ട​ത്തു​ന്ന​തി​ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ രേ​ഖാ​മൂ​ലം അ​പേ​ക്ഷ ന​ൽ​ക​ണം. രോ​ഗം സ്ഥി​രീ​ക​രി​ച്ച് പ​ത്താം ദി​വ​സം ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തും. പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യാ​ലും ഒ​രാ​ഴ്ച വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ തു​ട​ര​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചാ​ൽ തൊ​ട്ട​ടു​ത്ത് ചി​കി​ത്സാ​കേ​ന്ദ്രം ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​ണ്ടെ​ങ്കി​ല്‍ ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ര്‍​ക്കും ഗു​രു​ത​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​ത്ത​വ​ര്‍​ക്കും വീ​ടു​ക​ളി​ല്‍ ത​ന്നെ പ​രി​ച​ര​ണം ന​ല്‍​കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള രോ​ഗി​ക​ളി​ല്‍ 60 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​രാ​ണ്. ഇ​വ​രെ വീ​ടു​ക​ളി​ല്‍ ത​ന്നെ താ​മ​സി​പ്പി​ച്ച് പ​രി​ച​രി​ച്ചാ​ല്‍ മ​തി​യെ​ന്ന് വി​ദ​ഗ്ദ്ധ​ര്‍ ഉ​പാ​ധി​ക​ളോ​ടെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

കോവിഡ്​ രോഗികളെ വീടുകളിൽ തന്നെ ചികിൽസിക്കാൻ കേന്ദ്രസർക്കാർ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ഐ.സി.എം.ആറും ഇത്​ അംഗീകരിച്ചിരുന്നു. എന്നാൽ, കേരളം ഇതുവരെ ഈ പരിഷ്​കാരം നടപ്പാക്കിയിരുന്നില്ല.