LiveTV

Live

Kerala

'ബലി കര്‍മം പാടില്ല'; കോഴിക്കോട് കലക്ടറുടെ പേരില്‍ വ്യാജ പ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍

ബക്രീദ് ദിനത്തില്‍ നടത്തിവരാറുള്ള പെരുന്നാള്‍ ബലി മാറ്റിവെക്കണമെന്ന് വ്യാപകമായ പ്രചരണമുണ്ടായിരുന്നു

'ബലി കര്‍മം പാടില്ല'; കോഴിക്കോട് കലക്ടറുടെ പേരില്‍ വ്യാജ പ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍

ബലി പെരുന്നാൾ കർമ്മങ്ങൾ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന സന്ദേശം ഔദ്യോഗികമല്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു. ബക്രീദ് ദിനത്തില്‍ നടത്തിവരാറുള്ള പെരുന്നാള്‍ ബലി മാറ്റിവെക്കണമെന്ന് വ്യാപകമായ പ്രചരണമുണ്ടായിരുന്നു. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിപ്പിൽ പറഞ്ഞു.