LiveTV

Live

Kerala

സംഘ്ഭീകരത, പാഠപുസ്തങ്ങൾക്ക് മേൽ കത്രിക വെയ്ക്കുമ്പോൾ നാം പ്രതികരിച്ചേ മതിയാകൂ: കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഹമ്മദ് റിയാസ്

ടിപ്പുവിനെയും നബിയേയും യേശുവിനേയും ഭരണഘടനയേയും പാഠപുസ്തകങ്ങളിൽ നിന്നൊഴിവാക്കിയ കർണാടക സർക്കാറിന്‍റെ നടപടിക്കെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്

സംഘ്ഭീകരത, പാഠപുസ്തങ്ങൾക്ക് മേൽ കത്രിക വെയ്ക്കുമ്പോൾ നാം പ്രതികരിച്ചേ മതിയാകൂ: കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഹമ്മദ് റിയാസ്

ടിപ്പുവിനെയും നബിയേയും യേശുവിനേയും ഭരണഘടനയേയും പാഠപുസ്തകങ്ങളിൽ നിന്നൊഴിവാക്കിയ കർണാടക സർക്കാറിന്‍റെ നടപടിക്കെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്. മനുഷ്യനെ വേർത്തിരിക്കുന്നത് കറുപ്പെന്നോ വെളുപ്പെന്നോ അല്ല, മറിച്ച് അവൻ ചെയ്യുന്ന കർമ്മങ്ങളാണെന്ന മുഹമ്മദ് നബിയുടെയും തന്നെപ്പോലെ തന്‍റെ അയൽക്കാരെയും സ്നേഹിക്കുക എന്ന യേശുക്രിസ്തുവിന്‍റെ വചനത്തെയും ഉദ്ധരിച്ചാണ് റിയാസിന്‍റെ വിമര്‍ശനം. ഫെയ്‍സ് ബുക്കിലാണ് കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരായ പ്രതിഷേധ കുറിപ്പുമായി റിയാസ് രംഗത്തെത്തിയത്. മുഹമ്മദ് നബിയേയും യേശു ക്രിസ്തുവിനേയും ഹൈദരാലിയേയും ടിപ്പുവിനേയും പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റുക വഴി മതമൈത്രിയുടെയും മാനവികതയുടെയും സ്നേഹസന്ദേശങ്ങളേയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്‍റെ ചരിത്ര പാഠങ്ങളേയുമാണ് കർണാടക സർക്കാർ തമസ്കരിക്കുന്നതെന്ന് റിയാസ് പറഞ്ഞു. കൽബുർഗിയുടെ തലയെടുത്ത കർണ്ണാടകയിലെ സംഘ്ഭീകരത പാഠപുസ്തങ്ങൾക്ക് മേൽ കത്രിക വെയ്ക്കുമ്പോൾ നാം പ്രതികരിച്ചേ മതിയാകൂ എന്ന് റിയാസ് കുറിപ്പില്‍ പറയുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ അധ്യയന ദിവസങ്ങള്‍ കുറയുന്നതിന്‍റെ പേരിലാണ് കര്‍ണാടക സര്‍ക്കാരിന്‍റെ സിലബസ് പരിഷ്കാരം. സിലബസ് പരിഷ്കാരത്തിന്‍റെ മറവിൽ ബിജെപി സർക്കാര്‍ വര്‍ഗീയ അജണ്ട നടപ്പാക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ടിപ്പുവിനെയും നബിയേയും യേശുവിനേയും ഭരണഘടനയേയും പാഠപുസ്തകങ്ങളിൽ നിന്നും വെട്ടിമാറ്റി കർണാടക സർക്കാർ
Also Read

ടിപ്പുവിനെയും നബിയേയും യേശുവിനേയും ഭരണഘടനയേയും പാഠപുസ്തകങ്ങളിൽ നിന്നും വെട്ടിമാറ്റി കർണാടക സർക്കാർ

ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ അഞ്ചാം അധ്യായത്തിലെയും പത്താം ക്ലാസിലെ അഞ്ചാം അധ്യായത്തിലെയും മൈസൂരുവി​ന്‍റെ ചരിത്രത്തെക്കുറിച്ചും ഹൈദരാലിയെക്കുറിച്ചും ടിപ്പു സുൽത്താനെക്കുറിച്ചും വിശദീകരിക്കുന്ന ഭാഗങ്ങളാണ് ഒഴിവാക്കിയത്. ഏഴാം ക്ലാസിലെ ഭരണഘടനയെക്കുറിച്ചുള്ള ഭാഗം, ആറാം ക്ലാസിലെ യേശു ക്രിസ്തുവിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും കുറിച്ചുള്ള ഭാഗം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് ഒമ്പതാം ക്ലാസിൽ വീണ്ടും പഠിക്കാനുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഒഴിവാക്കിയത്.

ടിപ്പു ജയന്തി ഉൾപ്പെടെ ഔദ്യോഗികമായി ആഘോഷിക്കുന്നത് നിർത്തലാക്കിയ ബി.ജെ.പി സർക്കാരിലെ നേതാക്കൾ മുമ്പും പാഠഭാഗങ്ങളിൽ നിന്ന് ടിപ്പുവി​ന്‍റെ ചരിത്രം ഒഴിവാക്കാൻ നീക്കം നടത്തിയിരുന്നു. ബി.ജെ.പി നേതാക്കളുടെ ആവശ്യത്തെതുടർന്ന് പാഠഭാഗങ്ങളിൽനിന്ന് ടിപ്പുവിനെ ഒഴിവാക്കുന്നതിന് 2019 ഡിസംബറിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ആവശ്യം തള്ളിയിരുന്നു. പാഠ്യഭാഗങ്ങൾ വെട്ടിമാറ്റുന്നത് അശാസ്ത്രീയമാണെന്നും അധ്യയനവർഷം മേയിലേക്ക് നീട്ടുകയാണ് വേണ്ടതെന്ന അഭിപ്രായവും ഇതിനോടകം ഉയർന്നിട്ടുണ്ട്.

“മനുഷ്യനെ വേർത്തിരിക്കുന്നത് കറുപ്പെന്നോ വെളുപ്പെന്നോ അല്ല, മറിച്ച് അവൻ ചെയ്യുന്ന കർമ്മങ്ങളാണ്" -മുഹമ്മദ് നബി "...

Posted by P A Muhammad Riyas on Tuesday, July 28, 2020

മുഹമ്മദ് റിയാസിന്‍റെ ഫെയ്‍സ്ബുക്ക് പോസ്റ്റ് വായിക്കാം:

“മനുഷ്യനെ വേർത്തിരിക്കുന്നത് കറുപ്പെന്നോ വെളുപ്പെന്നോ അല്ല, മറിച്ച് അവൻ ചെയ്യുന്ന കർമ്മങ്ങളാണ്" -മുഹമ്മദ് നബി

"തന്നെപ്പോലെ തന്‍റെ അയൽക്കാരെയും സ്നേഹിക്കുക" -യേശുക്രിസ്തു

ഒന്നും രണ്ടും ആംഗ്ലോ- മൈസൂർ യുദ്ധങ്ങളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനിക മുന്നേറ്റത്തെ ശക്തമായി പ്രതിരോധിക്കുകയും മൈസൂറിന്‍റെ സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി വികസിപ്പിക്കുകയും ചെയ്ത ഹൈദരലി...

നാല് മൈലുകൾക്കുള്ളിൽ ഓരോ വിദ്യാലയങ്ങൾ പണിയണമെന്ന് ആഗ്രഹിച്ച....

വൈജ്ഞാനിക മേഖല വിപുലപ്പെടുത്തുന്നതിന് ഗ്രന്ഥശാലകൾ സ്ഥാപിച്ച....

തന്‍റെ ഭരണപ്രദേശങ്ങളിൽ മദ്യവും വേശ്യാവൃത്തിയും കഞ്ചാവ് കൃഷിചെയ്യുന്നതും കർശനമായി നിരോധിച്ച....

ബ്രിട്ടീഷ് കോളനിവിരുദ്ധ യുദ്ധനായകൻ ടിപ്പു....

മുഹമ്മദ് നബിയേയും യേശു ക്രിസ്തുവിനേയും ഹൈദരാലിയേയും ടിപ്പുവിനേയും പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റുക വഴി മതമൈത്രിയുടെയും മാനവികതയുടെയും സ്നേഹസന്ദേശങ്ങളേയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്‍റെ ചരിത്ര പാഠങ്ങളേയുമാണ് കർണാടക സർക്കാർ തമസ്കരിക്കുന്നത്.

സഹവർത്തിത്തവും,സഹിഷ്ണുതയുമില്ലാത്ത

കരുണ വറ്റിയ, ചരിത്രബോധമില്ലാത്ത മസ്തിഷ്കങ്ങളെ സൃഷ്ടിക്കുവാനുള്ള സംഘപരിവാറിന്‍റെ

മറ്റൊരു ശ്രമം കൂടി...

ഇത്തവണ കർണാടകയിലാണ്...

കൽബുർഗിയുടെ തലയെടുത്ത കർണ്ണാടകയിലെ സംഘ്ഭീകരത പാഠപുസ്തങ്ങൾക്ക് മേൽ കത്രിക വെയ്ക്കുമ്പോൾ നാം പ്രതികരിച്ചേ മതിയാകൂ..