LiveTV

Live

Kerala

മലപ്പുറത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് മലപ്പുറത്ത് ഇതുവരെ മരിച്ചത് 11 പേരാണ്.

മലപ്പുറത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ധീൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. 72 വയസ്സായിരുന്നു. ഇദ്ദേഹത്തിന് മറ്റു അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതോടെ മലപ്പുറത്ത് കോവിഡ് ബാധിച്ചു ഇന്ന് മരിച്ചവര്‍ രണ്ട് പേരായി. കോവിഡ് ബാധിച്ച് മലപ്പുറത്ത് ഇതുവരെ മരിച്ചത് 11 പേരാണ്.