LiveTV

Live

Kerala

ആ ബൊലേറൊ വന്നത് ഒരു ജീവന്‍ രക്ഷിക്കാന്‍; ജെസിബിയുമായി ഇടിച്ച ബൊലേറൊയെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

മലപ്പുറം പാലക്കാട് ദേശീയ പാതയിലെ വാഹനാപകടത്തിൽ ബൈക് യാത്രികനെ രക്ഷിച്ച മഹീന്ദ്ര ബൊലേറോ നാം മറന്നുകാണില്ല. ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെടാന്‍ കാരണം അപകടത്തിൽ പെട്ട ആ ബൊലേറോ ജീപ്പായിരുന്നു.

ആ ബൊലേറൊ വന്നത് ഒരു ജീവന്‍ രക്ഷിക്കാന്‍; ജെസിബിയുമായി ഇടിച്ച ബൊലേറൊയെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

മലപ്പുറം പാലക്കാട് ദേശീയ പാതയിലെ വാഹനാപകടത്തിൽ ബൈക് യാത്രികനെ രക്ഷിച്ച മഹീന്ദ്ര ബൊലേറോ നാം മറന്നു കാണില്ല. ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെടാന്‍ കാരണം അപകടത്തിൽ പെട്ട ആ ബൊലേറോ ജീപ്പായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും അപകട ദൃശ്യങ്ങൾ വൈറൽ ആയിരുന്നു. ഇപ്പോൾ പ്രതികരണവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.

ശ്വാസമടക്കിപ്പിടിച്ചല്ലാതെ മലപ്പുറം കരിങ്കല്ലത്താണിയിൽ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആ അപകടദൃശ്യം കണ്ട് തീർക്കാൻ കഴിയില്ല. നിയന്ത്രണം വിട്ട് ചീറി പാഞ്ഞ് വന്ന ജെ.സി.ബി റോഡരികിൽ നിന്ന യുവാവിന്റെ ജീവൻ കവർന്നേനെ. അവിടെയാണ് ഒരു രക്ഷകനെന്നോണം ബൊലോറോ എത്തിയത്. നൂലിഴ വ്യത്യാസത്തിൽ വൻ ദുരന്തം വഴിമാറി. വൈറലായ ആ അപകട ദൃശ്യങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്ത്‌ ബൊലേറോ നിർമാതാക്കളായ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ തന്നെ രംഗത്തെത്തിയിരിക്കുന്നു.

യുവാവിന്റെ ജീവൻ സംരക്ഷിക്കാൻ വന്ന രക്ഷകനായിരുന്നു മഹീന്ദ്ര ബൊലോറയെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. അപകട ദൃശ്യങ്ങൾക്കൊപ്പം ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.