LiveTV

Live

Kerala

തിരുവനന്തപുരം കുളത്തൂരില്‍ നടുറോഡില്‍ വെച്ച് യുവാവിന് ക്രൂരമര്‍ദനം

പൊഴിയൂര്‍ സ്വദേശി അജിതിനെയാണ് ഫൈനാന്‍സ് ഉടമയായ ജയചന്ദ്രന്‍ മര്‍ദിച്ചത്. കുളത്തൂർ പഞ്ചായത്ത് പ്രസിഡ‍ന്‍റിന്‍റെ ഭര്‍ത്താവ് കൂടിയാണ് ജയചന്ദ്രന്‍.

തിരുവനന്തപുരം കുളത്തൂരില്‍ നടുറോഡില്‍ വെച്ച് യുവാവിന് ക്രൂരമര്‍ദനം

തിരുവനന്തപുരം കുളത്തൂരില്‍ റോഡില്‍വെച്ച് യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊഴിയൂര്‍ സ്വദേശി അജിതിനെയാണ് ഫൈനാന്‍സ് ഉടമയായ ജയചന്ദ്രന്‍ മര്‍ദിച്ചത്. കുളത്തൂർ പഞ്ചായത്ത് പ്രസിഡ‍ന്‍റിന്‍റെ ഭര്‍ത്താവ് കൂടിയാണ് ജയചന്ദ്രന്‍. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അജിത് ആശുപത്രിയില്‍ ചികിത്സയിലാണ്.

കിട്ടാനുള്ള പണം ചോദിച്ചതിനാണ് ജയചന്ദ്രന്‍ യുവാവിനെ മര്‍ദിച്ചതെന്നാണ് ആരോപണം. ഫൈനാന്‍സിങ് സ്ഥാപനം നടത്തിയിരുന്ന ജയചന്ദ്രന്‍ മുപ്പതിനായിരം രൂപ അടച്ചാല്‍ ഒരുലക്ഷം രൂപ തിരികെ നല്‍കുമെന്ന് പറഞ്ഞായിരുന്നു അജിതില്‍ നിന്നും പണം വാങ്ങിയിരുന്നത്. എന്നാല്‍ പണം നല്‍കാനില്ലെന്നും ശല്യക്കാരനായതിനാലാണ് മര്‍ദിച്ചതെന്നുമാണ് ജയചന്ദ്രന്‍ പറയുന്നത്. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അജിത് ആശുപത്രിയില്‍ ചികിത്സയിലാണ്.