LiveTV

Live

Kerala

പാളയം ഇമാം വി.പി സുഹൈബ് മൗലവിക്ക് ഡോക്ടറേറ്റ്

എംജി സർവകലാശാലയാണ് ഡോക്ടറേറ്റ് നല്‍കിയത്

പാളയം ഇമാം വി.പി സുഹൈബ് മൗലവിക്ക് ഡോക്ടറേറ്റ്

പാളയം ഇമാം വി.പി സുഹൈബ് മൗലവിക്ക് എംജി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. ഖുർആൻ വ്യാഖ്യാന വൈവിധ്യങ്ങളുടെ കാരണങ്ങൾ, ഭാഷാപരമായ ചർച്ചകളുടെ പ്രത്യേക വിശകലനം എന്ന വിഷയത്തിലാണ് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വി.പി സുഹൈബ് മൗലവി ഗവേഷണ പ്രബന്ധം സമർപ്പിച്ചത്. മഹാരാജാസ് കോളേജിൽ നിന്ന് വിരമിച്ച മലപ്പുറം മഞ്ചേരി സ്വദേശി പ്രഫസർ എ അബൂബക്കറായിരുന്നു ഗവേഷണത്തിൻ്റെ മാർഗ്ഗദർശി. ബിരുദ ബിരുദാന്തര ബിരുദം കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് കരസ്ഥമാക്കിയ ഇദ്ദേഹം ഖത്തറിൽ ഉപരിപഠനവും നടത്തി. മലപ്പുറം പെരിന്തൽമണ്ണ അരക്കുപറമ്പ് സ്വദേശിയായ വി പി സുഹൈബ് മൗലവി 4 വർഷമായി പാളയം ഇമാമായി പ്രവർത്തിച്ചു വരുന്നു. ഭാര്യയും മൂന്നു കുട്ടികളുമായി തിരുവനന്തപുരം പാളയത്താണ് ഇപ്പോൾ താമസം.