LiveTV

Live

Kerala

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ലെന്ന് മുഖ്യമന്ത്രി

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ ആ​ൾ മ​രി​ച്ചാ​ൽ പോ​ലും അ​ത് കോ​വി​ഡ് മ​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട​ണ​മെ​ന്നി​ല്ല

എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ലെന്ന് മുഖ്യമന്ത്രി

കോ​വി​ഡ് രോ​ഗി മ​റ്റ് അ​സു​ഖം മൂ​ലം മ​ര​ണ​പ്പെ​ട്ടാ​ൽ കോ​വി​ഡ് മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡ് രോ​ഗം മൂ​ർഛി​ച്ച് അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ച് മ​ര​ണ​പ്പെ​ടു​ന്ന​തു മാ​ത്ര​മാ​ണ് കോ​വി​ഡ് മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കുക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മ​ര​ണ​ങ്ങ​ളെ​ല്ലാം കോ​വി​ഡ് മ​ര​ണ​ങ്ങ​ള​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ ആ​ൾ മ​രി​ച്ചാ​ൽ പോ​ലും അ​ത് കോ​വി​ഡ് മ​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട​ണ​മെ​ന്നി​ല്ല. കോ​വി​ഡ് രോ​ഗി ജീ​വ​നൊ​ടു​ക്കു​ക​യോ മു​ങ്ങി​മ​രി​ക്കു​ക​യോ അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ക​യോ ചെ​യ്താ​ലും അ​ത് കോ​വി​ഡ് മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കി​ല്ല. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ അ​ന്താ​രാ​ഷ്ട്ര മാ​ർ​ഗ​നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ‌ ക​ണ​ക്കാ​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ലെ വി​ദ​ഗ്ധ സം​ഘ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

സംസ്ഥാനത്ത് ചൊവ്വാഴ്ച കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് 1167 പേര്‍ക്കാണ്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗംബാധിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തില്‍ ഏറ്റവും അധികം പോസ്റ്റീവായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്‌.