LiveTV

Live

Kerala

'ഫായിസ് എല്ലാം റെഡ്യാക്കി'; മില്‍മ നല്‍കിയ റോയൽറ്റി തുക ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും

'ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ!'; എന്നതായിരുന്നു മില്‍മ ഉപയോഗിച്ച പരസ്യ വാചകം

'ഫായിസ് എല്ലാം റെഡ്യാക്കി'; മില്‍മ നല്‍കിയ റോയൽറ്റി തുക ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും

സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായ മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന്‍റെ വീഡിയോയിലെ വൈറല്‍ വാക്കുകള്‍ മില്‍മ പരസ്യത്തിന് ഉപയോഗിച്ചതിന് റോയല്‍റ്റി തുക കൈമാറി. ഇന്നലെ സാമൂഹിക മാധ്യമങ്ങളില്‍ ഫായിസിന് റോയല്‍റ്റി തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയില്‍ ക്യാംപെയിന്‍ ആരംഭിച്ചതോടെയാണ് മില്‍മ അധികൃതര്‍ തുക നല്‍കുമെന്ന് അറിയിച്ചത്. ഇന്ന് ഫായിസിന്‍റെ വീട്ടിലെത്തിയ മില്‍മ അധികൃതര്‍ 10,000 രൂപയും, ആൻഡ്രോയിഡ് ടിവിയും മുഴുവൻ മിൽമ ഉൽപന്നങ്ങളും ഫായിസിന് റോയല്‍റ്റിയായി നല്‍കി. അതെ സമയം ലഭിച്ച തുക ഫായിസിന്റെ കുടുംബം മാതൃകാപരമായി തന്നെ ഉപയോഗിക്കാനും തീരുമാനിച്ചു. റോയൽറ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനുമായി വീതിച്ചു നൽകാനാണ് ഫായിസിന്‍റെ കുടുംബം തീരുമാനിച്ചത്.

'ഫായിസ് എല്ലാം റെഡ്യാക്കി'; മില്‍മ നല്‍കിയ റോയൽറ്റി തുക ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും
'റെഡി ആയില്ലെങ്കിലും
ഒരു കൊയപ്പല്യാ'; ഫായിസിന്‍റെ വീഡിയോ ഏറ്റെടുത്ത് ട്രോളന്‍മാര്‍
Also Read

'റെഡി ആയില്ലെങ്കിലും ഒരു കൊയപ്പല്യാ'; ഫായിസിന്‍റെ വീഡിയോ ഏറ്റെടുത്ത് ട്രോളന്‍മാര്‍

'ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല! പക്ഷേങ്കി ചായ എല്ലാർതും ശരിയാവും പാൽ മിൽമ ആണെങ്കിൽ!'; എന്നതായിരുന്നു മില്‍മ ഉപയോഗിച്ച പരസ്യ വാചകം. പരസ്യം വലിയ രീതിയിലാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്.

'അങ്ങനെ ഓന്‍റെ ഇതും ശരിയായിട്ടോ...' വാചകങ്ങള്‍ പരസ്യത്തില്‍ ഉപയോഗിച്ചതിന് ഫായിസിന് പ്രതിഫലം നല്‍കാനൊരുങ്ങി മില്‍മ
Also Read

'അങ്ങനെ ഓന്‍റെ ഇതും ശരിയായിട്ടോ...' വാചകങ്ങള്‍ പരസ്യത്തില്‍ ഉപയോഗിച്ചതിന് ഫായിസിന് പ്രതിഫലം നല്‍കാനൊരുങ്ങി മില്‍മ