LiveTV

Live

Kerala

10 മ​ണി​ക്കൂ​ർ മാ​ര​ത്ത​ണ്‍ ചോ​ദ്യം​ചെയ്യല്‍; ശി​വ​ശ​ങ്ക​റി​നെ വീ​ണ്ടും വിട്ടയച്ചു

തിങ്കളാഴ്ചയും ഒമ്പതര മണിക്കൂര്‍ ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു

10 മ​ണി​ക്കൂ​ർ മാ​ര​ത്ത​ണ്‍ ചോ​ദ്യം​ചെയ്യല്‍; ശി​വ​ശ​ങ്ക​റി​നെ വീ​ണ്ടും വിട്ടയച്ചു

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം ​ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം​ ചെ​യ്യ​ലി​നു ശേ​ഷം എ​ൻ.​ഐ.​എ വി​ട്ട​യ​ച്ചു. ചോദ്യം​ ചെ​യ്യ​ലി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച 10 മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം​ചെ​യ്യ​ലി​നു ശേ​ഷ​മാ​ണ് ശി​വ​ശ​ങ്ക​റി​നെ കൊ​ച്ചി​യി​ലെ എ​ൻ​.ഐ​.എ ഓ​ഫീ​സി​ൽ​നി​ന്ന് പു​റ​ത്തു​വി​ട്ട​ത്. രാ​വി​ലെ 10 മ​ണി​ക്കു തു​ട​ങ്ങി​യ ചോ​ദ്യം​ചെ​യ്യ​ൽ രാ​ത്രി 8.30-ന് ​ശേ​ഷ​മാ​ണ് ക​ഴി​ഞ്ഞ​ത്. പ​ത്ത​ര മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം എം ​ശി​വ​ശ​ങ്ക​ർ കൊ​ച്ചി എ​ൻ​.ഐ​.എ ഓഫീസി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി. അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച ഒമ്പതര മണിക്കൂര്‍ ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. എന്‍.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. ചോദ്യം ചെയ്യലിനുശേഷം കൊച്ചിയില്‍ തുടരാനും ചൊവ്വാഴ്ച ഹാജരാവാനും എന്‍.ഐ.എ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചി പനമ്പള്ളി നഗറില്‍ എന്‍.ഐ.എ ഓഫിസിന് സമീപമുള്ള ഹോട്ടലിലാണ് ശിവശങ്കര്‍ താമസിച്ചത്.