LiveTV

Live

Kerala

തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്‍റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ ലോക്ഡൗണിൽ ഇളവ് നല്‍കിയേക്കും

വൈകുന്നേരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം തിരുവനന്തപുരത്തെ ലോക് ഡൗൺ ഇളവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും

തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്‍റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ ലോക്ഡൗണിൽ ഇളവ് നല്‍കിയേക്കും

തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്‍റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ ലോക്ഡൗണിൽ ഇളവ് നൽകാൻ സാധ്യത. തീരുമാനം ഇന്ന് വൈകിട്ട് ഉണ്ടാവും. പെരുമ്പാവൂരിൽ പ്രോട്ടോകോൾ ലംഘിച്ച് കാലിച്ചന്ത നടത്തി. രോഗിയുമായി സമ്പർക്കമുണ്ടായിട്ടും നിരീക്ഷണത്തിൽ കഴിയാത്തതിന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിനെതിരെ പരാതി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേതൃത്വം ചേർന്ന ഉന്നതതല യോഗമാണ് കണ്ടെയ്ന്‍മെന്‍റ് അല്ലാത്ത തിരുവനന്തപുരം കോർപ്പറേഷൻ കീഴിലെ പ്രദേശങ്ങളിൽ ഇളവ് വേണമെന്ന് നിർദ്ദേശം മുന്നോട്ടുവച്ചത്.

വൈകുന്നേരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം തിരുവനന്തപുരത്തെ ലോക് ഡൗൺ ഇളവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. പെരുമ്പാവൂരിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കാലിച്ചന്തയിൽ .കൂട്ടം കൂടിയവർക്കെതിരെ പൊലീസ് കേസെടുത്തു. ചന്ത നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ച പട്ടാമ്പി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാനുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടും നിരീക്ഷത്തിൽ പോയില്ലെന്നാണ് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിനെതിരായ പരാതി. പാലക്കാട് ജില്ലാ കലക്ടർക്കും ഡി.എം.ഒക്കും പരാതി ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ മേഖല പുതിയ കോവിഡ് ക്ലസ്റ്റര്‍ ആയി . ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പുതിയ കോവിഡ് ക്ലസ്റ്റര്‍. പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയിരുന്നു . ഏറ്റുമാനൂരിൽ അഞ്ചു ദിവസത്തേക്ക് കടകൾ അടക്കാനാണ് തീരുമാനം.