LiveTV

Live

Kerala

''അവരൊക്കെ സി.പി.എമ്മിന്‍റെ ആള്‍ക്കാരല്ലേ...'' രാമലീല സ്റ്റൈലില്‍ ന്യായീകരണ വീഡിയോയുമായി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭര്‍ത്താവ്

അജിന്‍ പ്രശ്നമുണ്ടാക്കുന്നതുൾപ്പെടെ സംഭവം താൻ കണ്ടതായി സുഹൃത്ത് പറയുന്നുണ്ട്. വീഡിയോ നാടകമാണെന്ന സൂചനയും ഉടനീളമുണ്ട്.

''അവരൊക്കെ സി.പി.എമ്മിന്‍റെ ആള്‍ക്കാരല്ലേ...'' രാമലീല സ്റ്റൈലില്‍ ന്യായീകരണ വീഡിയോയുമായി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭര്‍ത്താവ്

യുവാവിനെ നടുറോഡിൽ വച്ച് മർദ്ദിച്ച സംഭവത്തെ ന്യായീകരിക്കാൻ രാമലീല സ്റ്റൈലിൽ വീഡിയോയുമായി കുളത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് ബെൽസിയുടെ ഭർത്താവ് ജയചന്ദ്രൻ. മദ്യപാനിയും സ്ഥിരം ശല്യക്കാരനുമായ വ്യക്തിയെയാണ് മർദ്ദിച്ചതെന്നും നെയ്യാറ്റിൻകര എം.എല്‍.എ ആൻസലനാണ് ഇപ്പോഴത്തെ പ്രചരണത്തിന് പിന്നിലെന്നും ആരോപിക്കുകയാണ് വീഡിയോയിലൂടെ.

സുഹൃത്ത് ബിജുവുമായുള്ള സ്വാഭാവിക സംഭാഷണമെന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അജിന്‍ പ്രശ്നമുണ്ടാക്കുന്നതുൾപ്പെടെ സംഭവം താൻ കണ്ടതായി സുഹൃത്ത് പറയുന്നുണ്ട്. വീഡിയോ നാടകമാണെന്ന സൂചനയും ഉടനീളമുണ്ട്.

തിരുവനന്തപുരം കുളത്തൂരില്‍ റോഡില്‍വെച്ച് യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. പൊഴിയൂര്‍ സ്വദേശി അജിതിനെയാണ് ഫൈനാന്‍സ് ഉടമയായ ജയചന്ദ്രന്‍ മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അജിത് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം കുളത്തൂരില്‍ നടുറോഡില്‍ വെച്ച് യുവാവിന് ക്രൂരമര്‍ദനം
Also Read

തിരുവനന്തപുരം കുളത്തൂരില്‍ നടുറോഡില്‍ വെച്ച് യുവാവിന് ക്രൂരമര്‍ദനം