LiveTV

Live

Kerala

സ്വർണക്കടത്ത് കേസ്; മുഖ്യപ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു

കേസിലെ പ്രതികളായ ഫൈസൽ ഫരീദിനും റബിന്‍സിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിപ്പിച്ചു.

സ്വർണക്കടത്ത് കേസ്; മുഖ്യപ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ ഫൈസൽ ഫരീദിനും റബിന്‍സിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിപ്പിച്ചു.

രാവിലെ പതിനൊന്ന് മണിക്കാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ഹാജരാക്കിയത്. സ്വപ്നയേയും സന്ദീപിനെയും അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു കസ്റ്റംസിൻ്റെ അപേക്ഷ. ഇത് കോടതി അംഗീകരിച്ചു. അതേസമയം എൻ.ഐ.എ കസ്റ്റഡിയിൽ സ്വപ്ന 12 ദിവസം ഉണ്ടായിരുന്നെന്നും തുടർച്ചയായി തടവിൽ വെക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു.

കേസിൽ വിദേശത്തുള്ള പ്രതികളായ ഫൈസൽ ഫരീദിനും റബിന്‍സിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പ്രതികളെ ഇന്ത്യയിൽ എത്തിക്കുന്നതിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ഇന്നലെ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസിലെ മറ്റു പ്രതികളായ ഹംജത് അലി, സംജു, മുഹമ്മദ്‌ അൻവർ, ജിപ്സൽ, മുഹമ്മദ്‌ അബു ഷമീം എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. അതേസമയം സ്വപ്നാ സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി തേടി പോലീസ് കോടതിയെ സമീപിച്ചു. എൻ.ഐ.എ കോടതിയിലാണ് അപേക്ഷ നൽകിയത്.