LiveTV

Live

Kerala

''പണം ലഭിച്ചില്ലെങ്കിലും കൊയ്പ്പല്ല'' പരസ്യവാചകങ്ങൾക്കെതിരെ നിയമനടപടിക്കില്ലെന്ന് ഫായിസിന്റെ പിതാവ്

പരസ്യവാചകങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വൈറലായ ഫായിസിന്റെ പിതാവ് അബ്ദുല്‍ മുനീര്‍ സഖാഫി

''പണം ലഭിച്ചില്ലെങ്കിലും കൊയ്പ്പല്ല'' പരസ്യവാചകങ്ങൾക്കെതിരെ നിയമനടപടിക്കില്ലെന്ന് ഫായിസിന്റെ പിതാവ്

പരസ്യവാചകങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വൈറലായ ഫായിസിന്റെ പിതാവ് അബ്ദുല്‍ മുനീര്‍ സഖാഫി. സൗദിയിലെ ജിദ്ദയിൽ ഒരു ബഖാലയിൽ ജോലി ചെയ്യുകയാണ് ഫായിസിന്റെ ഉപ്പ. മകന്റെ വീഡിയോ വൈറലായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

യൂട്യൂബറാകാൻ ശ്രമിച്ച് മലയാളികൾക്കിടിയിലെ തരംഗമായി മാറിയ ഒമ്പക് വയസ്സുകാരനായ ഫായിസിന്റെ വീട്ടിൽ ഇപ്പോൾ തിരക്കൊഴിഞ്ഞ സമയമില്ല. എന്നാൽ ഈ തിരക്കൊന്നുമില്ലാതെ സൗദിയിലെ ജിദ്ദയിൽ ബഖാലയിൽ ജോലി ചെയ്യുകയാണ് ഫായിസിന്റെ ഉപ്പ അബ്ദുൽ മുനീർ സഖാഫി. വൈറലായ ആ വിഡീയോ, ഫായിസ് ആദ്യം അയച്ച് കൊടുത്തത് ഉപ്പാക്ക് തന്നെയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞാണ് വൈറലായത്. നാട്ടിലില്ലെങ്കിലും,ഞൊടിയിടയില്‍ മകന്‍ വൈറലായതിന്‍റെ സന്തോഷത്തിലാണ് ഈ ഉപ്പ.

Watch Video

'അങ്ങനെ ഓന്‍റെ ഇതും ശരിയായിട്ടോ...' വാചകങ്ങള്‍ പരസ്യത്തില്‍ ഉപയോഗിച്ചതിന് ഫായിസിന് പ്രതിഫലം നല്‍കാനൊരുങ്ങി മില്‍മ
Also Read

'അങ്ങനെ ഓന്‍റെ ഇതും ശരിയായിട്ടോ...' വാചകങ്ങള്‍ പരസ്യത്തില്‍ ഉപയോഗിച്ചതിന് ഫായിസിന് പ്രതിഫലം നല്‍കാനൊരുങ്ങി മില്‍മ