LiveTV

Live

Kerala

കോതമംഗലത്ത് വിവാദ വ്യവസായി റോയി കുര്യന്റെ റോഡ് ഷോ; കേസെടുത്ത് പൊലീസ്

നേരത്തെ സ്വകാര്യ റിസോർട്ടിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് നിശാപാർട്ടി നടത്തിയതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു

കോതമംഗലത്ത് വിവാദ വ്യവസായി റോയി കുര്യന്റെ റോഡ് ഷോ; കേസെടുത്ത് പൊലീസ്

കോതമംഗലത്ത് വിവാദ വ്യവസായി റോയി കുര്യന്റെ റോഡ് ഷോ. പുതുതായി വാങ്ങിയ കാറിന് മുകളില്‍ കയറിയിരുന്നാണ് തണ്ണിക്കോട് മെറ്റൽസ് ഉടമ റോയി കുര്യൻ സഞ്ചരിച്ചത്. പ്രദേശത്ത് ഗതാഗത തടസം സൃഷ്ടിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നേരത്തെ ഇടുക്കി രാജാപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് നിശാപാർട്ടി നടത്തിയതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു.