LiveTV

Live

Kerala

ചികിത്സ കിട്ടാതെ സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ കിടന്ന് മരിച്ചു

ആശുപത്രിയിലെത്തിച്ചുവെങ്കിലും അര മണിക്കൂറോളം ആംബുലൻസിൽ തന്നെ കിടത്തിയെന്നാണ് ആരോപണം

ചികിത്സ കിട്ടാതെ സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ കിടന്ന് മരിച്ചു

ചികിത്സ കിട്ടാതെ സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ കിടന്ന് മരിച്ചു. ആലുവ പുളിഞ്ചുവട്ടിലെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ പറവൂർ സ്വദേശി വിജയനാണ് മരിച്ചത്. രാവിലെ ആലുവ സർക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അര മണിക്കൂറോളം ആംബുലൻസിൽ തന്നെ കിടത്തിയെന്നാണ് ആരോപണം. അതെ സമയം സംഭവത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി.