LiveTV

Live

Kerala

കോവിഡ് വ്യാപനം രൂക്ഷം; ബാലരാമപുരത്തെ മദ്യശാലകളില്‍ തിരക്കും

കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നുള്‍പ്പെടെ ആളുകൾ മദ്യം വാങ്ങാനെത്തുന്നുണ്ടെന്നാണ് ആക്ഷേപം

കോവിഡ് വ്യാപനം രൂക്ഷം; ബാലരാമപുരത്തെ മദ്യശാലകളില്‍ തിരക്കും

കൊവിഡ് വ്യാപനം തുടരുന്ന തിരുവനന്തപുരത്തെ ബാലരാമപുരത്ത് മദ്യശാലകളിൽ തിരക്ക് കൂടുന്നതായി പരാതി. കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നുള്‍പ്പെടെ ആളുകൾ മദ്യം വാങ്ങാനെത്തുന്നുണ്ടെന്നാണ് ആക്ഷേപം. ആരോഗ്യ വകുപ്പിലും പൊലിസിലും പരിസരവാസികൾ പരാതി നൽകിയിട്ടുണ്ട്.

ബാലരാമപുരം പഞ്ചായത്തിന്‍റെയും പള്ളിച്ചൽ പഞ്ചായത്തിന്‍റെയും അതിർത്തിയിലുള്ള മദ്യശാലക്ക് പുറത്തെ ദൃശ്യങ്ങളാണ് ഇത്. സാമൂഹിക അകലം പാലിക്കാതെ മദ്യം വാങ്ങാൻ ദിനംപ്രതി നൂറുകണക്കിന് പേർ എത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ പലതും കണ്ടെയ്ന്‍മെന്‍റ് സോണാണ്. കണ്ടെയ്ന്‍മെന്‍റ് സോണിൽ നിന്നുൾപ്പെടെ ആളുകൾ എത്തുന്നതാണ് പരിസരവാസികളുടെ ആശങ്ക.

ബാലരാമപുരത്തെ ബാറിന് മുന്നിലും ഇതേതരത്തിലാണ് തിരക്ക്. കണ്ടെയ്ന്‍മെന്‍റ് സോണുകളല്ലാത്ത സ്ഥലങ്ങളിലെ വ്യാപാര സ്ഥപനങ്ങളിലും തിരക്ക് അനുഭവപെടുന്നുണ്ട്. നിരവധി തവണ പൊലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.