LiveTV

Live

Kerala

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാകുന്നുവെന്ന് മുഖ്യമന്ത്രി

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാകുന്നുവെന്ന് മുഖ്യമന്ത്രി

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റുമായി ബന്ധം പുലര്‍ത്തിയവരും അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളായ കുഴിമണ്ണ, പുളിക്കല്‍, ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍ ഇവിടങ്ങളിലേക്കും രോഗം വ്യാപിക്കുന്നത് കൂടുതല്‍ ആശങ്കയുണര്‍ത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ ഇന്ന് 86 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 34 കേസുകളാണ് ഇന്നുണ്ടായത്. അതേസമയം 88 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഉറവിടമറിയാത്തത് 35 കേസുകളാണ്. വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേരും രോഗബാധിതരായി. ആരോഗ്യപ്രവര്‍ത്തകര്‍ 43. തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.