LiveTV

Live

Kerala

സംസ്ഥാനത്ത് കോവിഡ് മരണം നാലായി

മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് ആലപ്പുഴ സ്വദേശി ചക്രപാണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കോവിഡ് മരണം നാലായി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

ഇടുക്കി സ്വദേശി വിജയന്‍, ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണി, കൊച്ചി കിഴക്കമ്പലം അമ്പലപ്പടി സ്വദേശി അബൂബക്കര്‍ എന്നിവരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില്‍ സി.വി വിജയന്‍ കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. 61 വയസ്സായിരുന്നു.

മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് ആലപ്പുഴ സ്വദേശി ചക്രപാണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അബൂബക്കറിന് 72 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദ് രോഗത്തെ തുടര്‍ന്ന് ഈ മാസം 23നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.