LiveTV

Live

Kerala

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; നാളെയും ഹാജരാകണം

പത്ത് മണിക്കൂറോളമാണ് ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തത്.

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; നാളെയും ഹാജരാകണം

സ്വര്‍ണ്ണക്കടത്ത്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പത്ത് മണിക്കൂറോളമാണ് ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാളെയും തുടരും. എൻ.ഐ.എ ദക്ഷിണ മേഖല ഡിഐജി കെ.ബി വന്ദനയുടെ മേൽനോട്ടത്തില്‍ കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യല്‍. സി.ആർ.പി.സി 160 പ്രകാരം നോട്ടീസ് നല്‍കിയാണ് ശിവശങ്കറിനെ എൻ.ഐ. എ വിളിച്ചുവരുത്തിയത്.

കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ പ്രധാന ശ്രമം. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലില്‍ എന്‍.ഐ.എ.യോട് പറഞ്ഞിരുന്നത്.