LiveTV

Live

Kerala

സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനേയും റിബിന്‍സിനേയും കസ്റ്റംസ് പ്രതി ചേര്‍ത്തു

സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇയിലുള്ള ഫൈസല്‍ ഫരീദിനേയും റിബിന്‍സനേയും കസ്റ്റംസ് പ്രതി ചേര്‍ത്തു. ഇരുവര്‍ക്കുമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു

സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനേയും റിബിന്‍സിനേയും കസ്റ്റംസ് പ്രതി ചേര്‍ത്തു

സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇയിലുള്ള ഫൈസല്‍ ഫരീദിനേയും റിബിന്‍സനേയും കസ്റ്റംസ് പ്രതി ചേര്‍ത്തു. ഇരുവര്‍ക്കുമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ കസ്റ്റംസ് ആവശ്യപ്പെട്ടു. ഫൈസല്‍ ഫരീദ് കേസിലെ പതിനേഴാം പ്രതിയും മൂവാറ്റുപുഴ സ്വദേശി റബിന്‍സണ്‍ പതിനെട്ടാം പ്രതിയുമാണ്. യു.എ.ഇ.യില്‍ നിന്നും സ്വര്‍ണം കടത്തുന്നതിന് സഹായിച്ചിരുന്നത് ഫൈസല്‍ ഫരീദും റിബിന്‍സനുമാണെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ അപേക്ഷ സാമ്പത്തിക കുറ്റകൃത്യ കോടതി നാളെ പരിഗണിക്കും. ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് കൂടി പരിഗണിച്ച ശേഷം ആയിരിക്കും കസ്റ്റഡിയിൽ വിടുന്ന കാര്യം തീരുമാനിക്കുക .