LiveTV

Live

Kerala

കോഴിക്കോട് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്; വിവാഹ ചടങ്ങില്‍ പങ്കെടുത്ത 14 പേര്‍ക്ക് രോഗബാധ

മലബാര്‍ മെഡിക്കല്‍ കോളജിലെ ഫാര്‍മസിസ്റ്റിനും കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്;  വിവാഹ ചടങ്ങില്‍ പങ്കെടുത്ത 14 പേര്‍ക്ക് രോഗബാധ

കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ക്രമാതീതമായി കൂടുന്നു. രണ്ട് നഴ്സുമാരും ഫാര്‍മിസിസിസ്റ്റും ഉള്‍പ്പടെയുള്ള അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ഇന്ന് സ്ഥിരീകരിച്ചു. വേളത്തും ചെക്യാട്ടുമായി വിവാഹ ചടങ്ങില്‍ പങ്കെടുത്ത 14 പേര്‍ക്ക് കോവിഡാണെന്ന ഫലം വന്നു. ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൌണ്‍ പുരോഗമിക്കുകയാണ്.

തിരുവള്ളൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ അഞ്ച് ആരോഗ്യപ്രവര്‍ത്തകരും മലബാര്‍ മെഡിക്കല്‍ കോളേജിലെ 30 ആരോഗ്യ പ്രവര്‍ത്തകരും ക്വാറന്‍റൈനിലായി. വേളത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹത്തില്‍ പങ്കെടുത്ത 90 പേരെ ക്വാറന്‍റൈനിലാക്കി. നേരത്തെ സ്ഥിരീകരിച്ച 23 പേര്‍ക്ക് പുറമെ ചെക്യാട്ടുള്ള ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 9 പേരുടെ ഫലം കൂടി പോസീറ്റീവായി. ജില്ലാ ഭരണകൂടം സമ്പൂര്‍ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിനാല്‍ റോഡുകള്‍ വിജനമാണ്. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്നതൊഴികയുള്ള കടകള്‍ അടഞ്ഞ് കിടക്കുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഞായറാഴ്ചകളില്‍ കോഴിക്കോട് സമ്പൂര്‍ണ ലോക്ഡൌണായിരിക്കും..