LiveTV

Live

Kerala

കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞു; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

കോട്ടയം ജില്ലയിലെ ആദ്യ കോവിഡ് മരണമായിരുന്നു ഇദ്ദേഹത്തിന്‍റേത്

കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞു; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം തടഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം മരിച്ച ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജ്ജിന്‍റെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചാണ് ബി.ജെ.പി കൗണ്‍സിലര്‍ ഹരികുമാറിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. മുട്ടമ്പലം പൊതു ശ്മശാനത്തില്‍ നടത്തുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം മരിച്ച ഇവരുടെ പരിശോധനാ ഫലം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. കോട്ടയം ജില്ലയിലെ ആദ്യ കോവിഡ് മരണമായിരുന്നു ഇദ്ദേഹത്തിന്‍റേത് .

ചുങ്കം സി.എം.എസ് കോളജ് ഭാഗം നടുമാലിൽ ഔസേഫ് ജോർജ് (83) ആണ് ഇന്നലെ രാത്രി കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.