LiveTV

Live

Kerala

ക്വാറൻ്റൈൻ ലംഘിച്ചത് ചോദ്യം ചെയ്തതിന് ആർ.ആർ.ടി വോളണ്ടിയർമാരെ മർദ്ദിച്ചു; സി.പി.ഐ.എം പ്രവര്‍ത്തകനെതിരെ പരാതി

കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്താണ് സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം ജോണി ഇടശേരി ആര്‍.ആര്‍.ടി വോളണ്ടിയർമാരെ മർദ്ദിച്ചതായി പരാതിയുള്ളത്.

ക്വാറൻ്റൈൻ ലംഘിച്ചത് ചോദ്യം ചെയ്തതിന് ആർ.ആർ.ടി വോളണ്ടിയർമാരെ മർദ്ദിച്ചു; സി.പി.ഐ.എം പ്രവര്‍ത്തകനെതിരെ പരാതി

ക്വാറൻ്റൈൻ ലംഘിച്ചത് ചോദ്യം ചെയ്തതിന് ആർ.ആർ.ടി വോളണ്ടിയർമാരെ മർദ്ദിച്ചതായി പരാതി. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്താണ് സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം ജോണി ഇടശേരി ആര്‍.ആര്‍.ടി വോളണ്ടിയർമാരെ മർദ്ദിച്ചതായി പരാതിയുള്ളത്. അഷ്റഫ്, മുസ്തഫ എന്നിവരാണ് പരാതി നൽകിയത്. അതെ സമയം പരാതി വ്യാജമാണെന്ന് ആരോപിച്ച് ജോണി ഇടശേരി രംഗത്തുവന്നു.