LiveTV

Live

Kerala

തിരുവനന്തപുരം ജില്ലയിൽ ദിനംപ്രതി നടക്കുന്ന പരിശോധനകളുടെ എണ്ണത്തിൽ കുറവ്

ഇന്നലെ ജില്ലയിൽ 645 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്

തിരുവനന്തപുരം ജില്ലയിൽ ദിനംപ്രതി നടക്കുന്ന പരിശോധനകളുടെ എണ്ണത്തിൽ കുറവ്

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗവ്യാപനം നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ പരിശോധനകൾ കുറയുന്നതായി കണക്കുകൾ. ജൂലൈ 19ന് 1619 ഉം 24ന് 1032 ഉം പരിശോധന നടന്നിടത്ത് ഇന്നലെ നടന്നത് 645 പരിശോധന മാത്രം. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ ഇതിൽ ദുർബല വിഭാഗങ്ങളിലേക്ക് മാത്രമായി പരിശോധന പരിമിതപ്പെടുത്തിയതാണ് ഇതിന് കാരണമെന്ന് സൂചന. പാറശ്ശാല പരശുവയ്ക്കലിൽ ലോക്ഡൌണ്‍ ലംഘിച്ച് കടത്തിയിരുന്ന ഹോട്ടലുടമക്ക് കൊവിഡ് ബാധിച്ചു.

173 പോസിറ്റീവ് കേസ് ഉണ്ടായ ജൂലൈ 18ന് 664 പരിശോധനകളാണ് ജില്ലയിൽ നടത്തിയത്. 19ന് ആയപ്പോൾ ജില്ലയിലെ ഏറ്റവും ഉയർന്ന പരിശോധന നിരക്കായ 1618 ലെത്തി. തുടർന്നുള്ള ദിവസങ്ങളിൽ 884, 979, 1032 എന്നിങ്ങനെയാണ് പരിശോധനകളുടെ എണ്ണം. എന്നാൽ ഇരുപത്തിമൂന്നാം തീയതി മുതൽ പരിശോധനകൾ കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇരുപത്തിമൂന്നാം തീയതി 828 24ന് 786 ഇന്നലെ 645 എന്നിങ്ങനെയാണ് നടന്ന പരിശോധനകളുടെ എണ്ണം. രോഗ കൂടുതൽ വ്യാപിച്ച തീരപ്രദേശങ്ങളിൽ വൃദ്ധർ, ഗർഭിണികൾ പോഷകാഹാര കുറവുള്ള കുട്ടികൾ മറ്റു അസുഖം ബാധിച്ചവർ എന്നിവരിലേക്ക് പരിശോധനകൾ പരിമിതപ്പെടുത്തിയിരുന്നു. പരിശോധനകളുടെ എണ്ണം കുറയാൻ ഇതാണ് കാരണമെന്നാണ് സൂചന.

പരിശോധന വർധിപ്പിക്കുകയാണ് വേണ്ടതെന്ന് കോവളം എം.എൽ.എ എം വിൻസെന്‍റ് ആവശ്യപ്പെട്ടു. ഇതിനിടെ ലോക്ഡൗൺ ലംഘിച്ച് പരശുവയ്ക്കൽ കട നടത്തിയിരുന്ന ചായക്കട ഉടമയ്ക്ക് രോഗം സ്ഥിരീകരിച്ചത് പാറശ്ശാലയിൽ പുതിയ ആശങ്ക ഉയർത്തി. തമിഴ്നാട്ടിൽ നിന്നും വരുന്ന വാഹനങ്ങളടക്കം നൂറിലധികം പേർ ദിവസവും കടയിൽ വന്നുപോയിരുന്നു എന്നാണ് ആണ് വിവരം. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതും വെല്ലുവിളിയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ജില്ലയിലെ തീരപ്രദേശങ്ങളിൽ ഇന്നലെയും പോസിറ്റീവ് രോഗികളുടെ എണ്ണത്തിൽ കുറവും ഇല്ലായിരുന്നു. പൂന്തുറയിൽ 27 ഉം ചൊവ്വരയിൽ 21 ഉം ബീമാപള്ളിയിൽ 10 കേസുകൾ റിപ്പോർട്ട് ചെയ്തു. ആറ് പഞ്ചായത്തുകൾ പൂർണമായും 9 പഞ്ചായത്തുകൾ ഭാഗികമായി കണ്ടെയ്ന്‍മെന്‍റ് സോണുകളായി മാറ്റി.