LiveTV

Live

Kerala

നിയന്ത്രണം വിട്ട ജെ.സി.ബി ബൊലേറോയില്‍ ഇടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ വാഹനാപകടത്തില്‍പെട്ടവര്‍ അത്‍ഭുതകരമായി രക്ഷപ്പെട്ടു.

നിയന്ത്രണം വിട്ട ജെ.സി.ബി ബൊലേറോയില്‍ ഇടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ വാഹനാപകടത്തില്‍പെട്ടവര്‍ അത്‍ഭുതകരമായി രക്ഷപ്പെട്ടു. ജെ.സി.ബിയും, മഹീന്ദ്ര ബൊലേറോയുമാണ് അപകടത്തിൽപെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് യാത്രികനും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ദേശീയപാതയിൽ കരിങ്കല്ലത്താണി തോടുകാപ്പിൽ വെച്ചാണ് അപകടമുണ്ടായത് .

ബ്രേക്ക് നഷ്ട്ടപ്പെട്ട ജെ.സി.ബി നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് യാത്രികനും അപകടത്തിൽ പെട്ടു. മഹീന്ദ്ര ബൊലേറോയിലെ യാത്രികർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ജെ.സി.ബി ഡ്രൈവറെയും ചെറിയ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രേക്ക് നഷ്ട്ടപ്പെട്ട ജെ.സി.ബി മരത്തിലിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.