LiveTV

Live

Kerala

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 68 പേര്‍ക്ക്; 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

മലപ്പുറം ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകനുള്‍പ്പടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 68 പേര്‍ക്ക്; 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

മലപ്പുറം ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകനുള്‍പ്പടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 16 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 22 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. രോഗബാധിതരായി ചികിത്സയില്‍ 592 പേരാണുള്ളത്. അതേസമയം 185 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തരായി. ഇതുവരെ 1030 പേരാണ് രോഗമുക്തരായത്. ആകെ നിരീക്ഷണത്തിലുള്ളത് 37,323 പേര്‍