LiveTV

Live

Kerala

വ്യാജ പരാമർശം: സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ജമാഅത്തെ ഇസ്‌ലാമിയോട് മാപ്പ് പറഞ്ഞു

വസ്തുതാപരമായ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ ആനാവൂർ നാഗപ്പന് എതിരായ നിയമനടപടികൾ അവസാനിപ്പിക്കാൻ ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചു

വ്യാജ പരാമർശം: സി.പി.എം ജില്ലാ സെക്രട്ടറി  ആനാവൂർ നാഗപ്പൻ ജമാഅത്തെ ഇസ്‌ലാമിയോട് മാപ്പ് പറഞ്ഞു

അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്ന വ്യാജ ഫേസ്ബുക്ക് പരാമർശത്തിൽ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മാപ്പ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസിന് മറുപടിയായി നൽകിയ കത്തിലാണ് ഖേദ പ്രകടനം. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്‌ലാമിയെ കുറിപ്പിൽ പരാമർശിച്ചതെന്നും സംഘടനയെ മനപ്പൂർവം അപകീർത്തിപെടുത്താൻ ഉദ്ദേശിച്ചില്ലെന്നും കത്തിൽ പറയുന്നു.

അഭിമന്യൂ വധത്തിന്​ പിന്നിൽ ജമാഅത്തെ ഇസ്​ലാമിയെന്ന്​; സി.പി.എം ജില്ല സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ്
Also Read

അഭിമന്യൂ വധത്തിന്​ പിന്നിൽ ജമാഅത്തെ ഇസ്​ലാമിയെന്ന്​; സി.പി.എം ജില്ല സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ്

ഫേസ്ബുക്ക് കുറിപ്പിലെ മറ്റു പരാമർശങ്ങളിൽ യോജിപ്പില്ലെങ്കിലും വസ്തുതാപരമായ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ ആനാവൂർ നാഗപ്പന് എതിരായ നിയമനടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ തങ്ങൾ അറിയിച്ചു.